പണ്ട് ....ഒരു പാട് പണ്ട് ...ഗൂഗിള്‍ ഇനും യാഹൂവിനും മുമ്പ്...
എന്തിനെരേ പറയുന്നു വിന്‍ഡോസ് 95 നു വരെ മുമ്പ്....
എന്റെ ചെറുപ്പത്തില്‍.......എനിക്കീ പ്രേതങ്ങളിലോന്നും തീരെ വിശ്വാസം ഉണ്ടായിരുന്നില്ലാ...
പക്ഷെ നേരം ഒരു ആറ് മണി കഴിഞ്ഞാല്‍ എന്താന്നറിയില്ല പുറത്തിറങ്ങുമ്പോ യന്ത്രയൂഞ്ഞാല്‍ താഴേക്കു കുതിക്കുമ്പോ ഉള്ളിലുണ്ടാകുന്ന ഒരു ഇക്കിളി എപ്ഫോഴും ഉള്ളില്‍ സദാ കളിയാടി . കാര്യം ഞാന്‍ ഇങ്ങനെ ആണെങ്കിലും അനിയന്‍സ് ഇന്റെ മുന്നില്‍ ഞാന്‍ ഒരു തച്ചോളി ഒതേനന്‍ ആണ്. ധീരന്‍;തത്വജ്ഞാനി;പണ്ഡിതന്‍; തുടങ്ങിയ ഒരു ഇമേജ് അവന്റെ മുന്നില്‍ ഉണ്ടെന്നായിരുന്നു എന്റെ തെറ്റിധാരണ . അത് കൊണ്ട് തന്നേയ് അവന്റെ ധീരതയെ കുതിനോവിക്കല്‍ അന്നത്തെ ഫവരയിറ്റ് ഹോബി കളില്‍ ഒന്നാമതായിരുന്നു. ഡെയിലി അവന്റെ ധീരതയ്ക്ക് നേരെ ഒന്ന് അല്ലെങ്ങില്‍ രണ്ടു വെല്ലുവിളികലെങ്ങിലും ഉയര്തിയില്ലെങ്ങിലും; ചോറുണ്ട് കഴിയുമ്പോ പ്ലേറ്റ് ഇന്റെ വക്കത്തു അവന്‍ കയറ്റി വച്ചിരിക്കുന്ന മീന്‍ പൊരിച്ചതിന്റെ ഒരു കഷണം എടുത്തു തിന്നില്ലെങ്ങിലും എനിക്ക് വലിയ മനപ്രയാസം അന്നത്തെ കാലത്ത് പതിവായിരുന്നു.
ക്രിസ്തബ്ധം 1993.നേരം വ്യ്കീടു ആറ് ആറര ;ആരിക്കിരി അമ്പലത്തിലെ വിളക്ക് വെടി കേട്ടു; ആശേരി മാരുടെ അവിടത്തെ വിഷക്കാവിലെ വിളക്കിന്റെ മണം അന്തരീക്ഷത്തില്‍ തങ്ങി നിക്കുന്ന ഒരു വയ്കുന്നേരം. "ഡാ ആരാ ഈ മീന്കൂടാന്‍ ഒന്ന് കിഴക്കേല് കൊണ്ട് കൊടുക്കാ...." ഒരു ദിവസത്തെ അത്യധ്വാനം കഴിഞ്ഞു ആരിക്കിരി പാടത്തു നിന്ന് മടങ്ങി വന്നു മേല് കഴുകുന്ന എന്നോടും അനിയനോടുമായി ഉമ്മ ചോദിച്ചു . ''നീ ഒരു ആണ്കുട്ടിയാനെങ്ങി , തെളിയിക്കാന്‍ ഒരു അവസരം ഞാന്‍ തരാം; ധൈര്യം ഉണ്ടെങ്ങി ഇത് കിഴക്കേല്‍ കൊണ്ട് കൊടുക്ക്" ഞാന്‍ അവനെ വെല്ലു വിളിച്ചു. രാത്രി ഒറ്റയ്ക്ക് വീടിന്റെ അടുക്കളയില്‍ പോയി ചോറ് എടുത്തു കൊണ്ട് വരുന്ന എനിക്ക് കിഴെക്കെ കാരുടെ അവിടെ വരെ പോകാന്‍ അവനോടു വെല്ലു വിളിക്കാന്‍ അര്‍ഹത എന്തായാലും ഉണ്ട്. പിന്നേ ഒരു വെടിക്ക് ടു കിളീസ് .എനിക്ക് വേറെ വല്ല വിനോദങ്ങളില്‍ ആ നേരത്ത് ഏര്‍പെടുകയും ആവാം . രാത്രി വീടിനകതുള്ള ബാത്രൂമില്‍ ഒറ്റയ്ക്ക് മൂത്രം ഒഴിക്കാന്‍ പോവാത്ത അവന്‍ പക്ഷെ ആത്മാഭിമാനം ഉള്ളവനായിരുന്നു; വെല്ലുവിളി ഏറ്റെടുത്തു..
ഇരുട്ട് ചെറുതായി പരന്നു തുടങ്ങിയിരുന്നു. ദൂരക്കാഴ്ച ഒരു മൂന്നു നാല് അടിയില്‍ താഴെ മാത്രം.കിഴക്കേ കാരുടെ വീട് ഒരു അമ്പതു മീറ്റര്‍ മാറി തെങ്ങും പറമ്പിനു അപ്പുറം. വഴിയുടെ ഒരു ഭാഗം പാടം;ചിറ യിലൂടെയ് വടക്ക് നിന്ന് ഒരു നടവഴി.കിഴക്കേ കാരുടെ വീടിനുമുമ്പ് കൈതകള്‍ വീണു കിടക്കുന്ന തോട് അതിനു മുകളിലൂടെ യുഗങ്ങള്‍ പഴക്കമുള്ള ഒരു നടപ്പാലം ധിതാണ് അവന്റെ മിഷന്‍ ഇമ്പോസ്സിബിള്‍ അരങ്ങേറാന്‍ പോകുന്ന സ്ഥലത്തിന്റെ ജോഗ്രഫി.
മൃത സഞ്ജീവനി യുമായി പോകുന്ന ഹനുമാന്റെ പോലെ കയ്യില്‍ മീന്‍ കറി യുടെ പാത്രം പിടിച്ചു അനിയന്‍സ് ദൌത്യത്തിന് തയ്യാറായി. ഇറങ്ങുന്നതിനു മുമ്പ് എന്നെ ഒരു നോട്ടം...മേലാല്‍ എന്നെ കളിയാക്കാന്‍ വന്നാല്‍.......എന്നൊരു ധ്വനി എനിക്കെവിടെയോ തോന്നി.....അവന്‍ ഇറങ്ങി കഴിഞ്ഞപ്പോ എന്റെ കമ്പ്ലിറ്റ് ഹോപും നഷ്ടപ്പെട്ട്.ഇനി ഇവന്‍ എങ്ങാനും പോയി തിരിച്ചു വന്നാല്‍ എന്റെ ഈശ്വരാ...ഇവന്‍ ഇത് ഏറ്റെടുക്കുമെന്ന് ആരറിഞ്ഞു...വെറുതേ വെല്ലുവിളിക്കേണ്ടി ഇല്ലായിരുന്നു..സത്യത്തില്‍ ഈ നേരത്ത് കിഴക്കേല്‍ പോവാന്‍ എനിക്ക് നല്ല പേടിയാണ്.എന്റെ ആത്മഗതം എന്നെ ഇങ്ങനെ കുറ്റം പറഞ്ഞു കൊണ്ടിരുന്ന നേരത്ത്....
ഹിഷാം അബ്ബാസിനെ അനുസ്മരിപ്പിക്കുന്ന അറബിക് ഈരടികള്‍ എവിടേ നിന്നോ ഒഴുകി വന്നു... ഞാന്‍ ഒന്ന് കൂടി കാതോര്‍ത്തു......അത് എന്റെ അനിയന്റെ നെലോളി ആണല്ലോ..കൂടെ വേറൊരു പരിജയമില്ലാത്ത കരച്ചിലും.... അനിയന്റെ കരച്ചില്‍ വീടിനു നേരെ അടുത്തപ്പോള്‍ മറ്റേ കരച്ചില്‍ വീടിന്റെ വടക്കേ ഭാഗത്തേക്ക് നീങ്ങി നീങ്ങി പോയി. ഒരു 9.86 സെക്കന്റ് കഴിഞ്ഞപ്പോ മേലാകെ മീന്‍ ചാറും ആയി അവന്‍ വീടിന്റെ ഉമ്മറത്ത് ക്രാഷ് ലാന്‍ഡ് ചെയ്തു... അവന്റെ മുഖത്ത് പച്ചാളം ഭാസി കാണിച്ച പേരറിയാത്ത ഒരു രസം.. എന്ത് പറ്റിയെടാ എന്ന് വീടിലുല്ലോര്‍ ആര് ചോദിച്ചിട്ടും അവന്‍ മിണ്ടിയില്ല...ശ്വാസഗതി ഏതാണ്ട് നോര്‍മല്‍ ആയപ്പോ ...അവന്‍ പറഞ്ഞു എന്തോ ഒരു നിഴല് പോലത്തെ സാധനം എന്റെ നേരെ എന്നെ പിടിക്കാന്‍ വന്നു...
അസമയത് അവനെ ഒറ്റയ്ക്ക് പറഞ്ഞയച്ചതിനു ഉമ്മാനെ ചീത്ത പറഞ്ഞു വല്ലിമ്മ അവന്റെ പേടി പോവാന്‍ മന്തിരിച്ചു ഊതി.. ഇതോടു കൂടി ആകെ വെട്ടിലായത് ഞാനാണ്.... ഇങ്ങനെ നിഴല് പോലെ ഒരു സാധനം നമ്മളെ പിടിക്കാന്‍ നടക്കുന്നുണ്ടെങ്കില്‍ ഇനി അടുക്കളയിലേക്കു ഒറ്റക് പോകുന്നത് പുനരാലോചിക്കേണ്ടി വരും. പിറ്റേ ദിവസം ഞാനും എന്റെ അനിയനും നേരം വെളുപ്പിച്ചത് വളരെ കഷ്ടപെട്ടാണ്.. അടിയന്തര സാഹചര്യം നേരിടാന്‍ ഞങ്ങള്‍ വെല്ലുവിളികള്‍ ഒഴിവാക്കി ഒന്നിച്ചു....സി ബി ഐ ആയി മാറിയ ഞങ്ങള്‍ പിറ്റേ ദിവസം തന്നേയ് സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇന്‍വസ്ട്ടിഗേശന്‍ ആരംഭിച്ചു. ഡമ്മി ടു ഡമ്മി ഫോര്‍ ഫീട്സ്.......കാലു നിലത്തു വളരെ അധികം ഉറക്കുന്ന ഒരു ജീവിയെ ആണ് കണ്ടത്....കാല്‍പാട് മനുഷ്യനോടു സാധൃശ്യം ഉണ്ട്....തുടങ്ങിയവയായിരുന്നു പ്രാഥമിക നിഗമനം. കൊച്ചങ്കരന്‍ ചേട്ടന്‍ തെങ്ങിന് കിളച്ചത് പോലെ നല്ല തെളിഞ്ഞു കിടക്കുന്നത് കൊണ്ട് കാലടികളേ പിന്തുടരുന്നത് വളരെ വളരെ എളുപ്പമായിരുന്നു.കാലടികള്‍ ആദ്യം പോയിട്ടുള്ളത് പാടത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കൈത കൂടിലെക്കാണ്. ഓഹോ ....മനുഷ്യന്റെ കാലുകളുള്ള ഒരു ജീവി ഈ കൈത കൂട്ടില്‍ ഉണ്ടല്ലേ... കൈകള്‍ പിന്നില്‍ കെട്ടി ഞാന്‍ അനിയനോട് ചോദിച്ചു....അപ്പോഴാണ് അവന്‍ കൈതകൂടിന്റെ മറുവശത്ത് കാലടികളുടെയ് കണ്ടിനുഏശന്‍ കണ്ടെത്തിയത്....അത് പിന്തുടര്‍ന്ന ഞങ്ങള്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത് ഇന്നലെ വയ്കുന്നേരം ഒടിയനെ കണ്ടു പേടിച്ചു പനിച്ചു കിടക്കുന്ന സുര ചേട്ടന്റെ(അതന്നേ ...നമ്മടെ ബാലകൃഷ്ണന്‍ ആശാരീടെയ്...എളേ മോന്‍...) വീട്ടില്‍ ആണ് .വസൂരിക്കല പോലെ മൂപരുടെയ് മേത്ത് ആകെ കൈത മുള്ള് തറച്ച പാട്...കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല..... സി ബി ഐ ചുറ്റും കൂടി നിന്നവര്‍ക് കാര്യം വിശദീകരിച്ചു കൊടുത്തു..... ചിരിച്ചു മണ്ണ് കപ്പി നിക്കുന്ന വീടുകാരുടെയ് മുന്നില്‍ വച്ച് സുര ചേട്ടന്‍ ജീവിതത്തില്‍ ആദ്യമായി കണ്ട ഓടിയനു ഷേക്ക് ഹാന്‍ഡ് കൊടുത്തു... സി ബി ഐ അടിയന്തിര രക്ഷ പ്രവര്‍ത്തനത്തിനായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സുര ചേട്ടന് ഗുളിക വാങ്ങിക്കാന്‍ പുറപ്പെട്ടു....നിങ്ങളും വിശ്വസിക്കണം നിഴല് പോലത്തെ ഒരു സാധനവും രാത്രി മനുഷ്യനെ പിടിക്കാന്‍ നടക്കുന്നില്ലാ..എല്ലാം തോന്നലാണ്....
Monday, May 24, 2010
അല്‍ മജാസില്‍ ഒരു കഷ്ടകാലത്തു
പിശുക്കന്റെ മുതല്‍ ഉച്ച് കുത്തി പോകും എന്ന് ഉമ്മ ഇപ്പോഴും പറയാറുണ്ട്.
അല്‍ മജാസ് ഏരിയ യില്‍ മലബാറി ബാര്‍ബര്‍ ഷാപ്പുകള്‍ വളരെ കുറവായത് കൊണ്ടും;ഞാന്‍ ഓഫീസില്‍ വരുമ്പോഴും പോകുമ്പോഴും ഞാറു തലയന്‍ ബാര്‍ബര്‍ ലബനനി എന്നെ നോക്കി ചിരിക്കുന്നത് കൊണ്ടും ഇത്തവണ മുടിവെട്ട് ഇവനെ തന്നേയ് എല്പിക്കാം എന്ന് ഉള്‍വിളി ഉണ്ടായത്.അല്ലാണ്ട് അവിടെ ചില്ലുംമേ പതിപ്പിച്ച ഫ്രീകുകളുടെയ് പടം കണ്ടിട്ടൊന്നുമല്ല. ദിപ്പ വരാട്രീ എന്ന് ലവളോടു പറഞ്ഞു ടി ബാര്‍ബര്‍ഷപില്‍ എത്തിയപ്പോ തന്നേയ് ഏതാണ്ട് ഒരു ബാറില്‍ കയറിയ കുറ്റബോധം എനിക്ക് തോന്നി(പടച്ചോനേ തന്നേയ് മുമ്പ് ബാറില്‍ കേറീട്ടില്ല );പുറത്തു പോകണോ വേണ്ടയോ എന്നാ കന്ഫുസനില്‍ നിക്കുമ്പോ ഞാറു തലയന്‍ ഓടി വന്നു ചിരിച്ചു സലാം പറഞ്ഞു എന്റെ ഉപ്പടെം ഉമ്മാടെം വരെ വിശേഷം ചോദിച്ചു; ഇത്രേം സ്നേഹം ഉള്ള ബര്‍ബരേ ഉപേക്ഷിച്ചു പോകാന്‍ മാത്രം ദുഷ്ടനആയിരുന്നില്ല ഞാന്‍.
പഠിക്കുമ്പോ ബസില്‍ കേറി ഫുള്‍ ചാര്‍ജ് കൊടുക്കുംബോഴുള്ള ബസ് കണ്ടക്ടരുടെയ് പെരുമാറ്റമായിരുന്നു ഞാറു തലയന്റെ. എന്നെ പിടിച്ചു തിരിയുന്ന കസേരെമ്മ ഇരുത്തി എന്താ ചെയ്യന്ടെന്നു ആണ് ചോദിച്ചെന്നു തോന്നുന്നു. അറബികളും എന്റെ പിതമാഹന്മാരും തമ്മില്‍ ഒരു ചെറിയ ഇഷ്യൂ പണ്ടുണ്ടായത് കൊണ്ട് ഞാനും എന്റെ കുടുംബത്തില്‍ പെട്ട ആരും അറബികളോട് അറബില്‍ സംസാരിക്കാറില്ല. അതോണ്ട് ഞാന്‍ അംഗ്യ ഭാഷയില്‍ സൈഡില്‍ ഖനം കുറച്ചു മുകളില്‍ മീഡിയം ആക്കി വെട്ടിക്കൊലാന്‍ ഓര്‍ഡര്‍ കൊടുത്തു . (അയാള്‍ക് മനസിലാവനേ എന്ന് മനസുരുകി പ്രാര്‍ഥിച്ചു കൊണ്ട്). ആള് മെഷിനോന്നും ഉപയോഗിക്കാതെ കത്രിക കൊണ്ട് തകര്കുകയാണ് പെരുവനം കുട്ടന്‍ മാരാരുടെ ഇലഞ്ഞിതര മേളം പോലെ. അതിനിടയില്‍ അറബിയില്‍ എന്തൊക്കെയോ പറയുന്നുണ്ട്. അമ്മിണിഡേയ് മോളും അയ്യപ്പെട്ടന്റെയ് മോനും കൂടി ...........;ചാതൂന്റെ അവിടത്തെ പശു ചത്തു എന്നൊക്കെ ആവും എന്ന് ഞാന്‍ ഊഹിക്കുന്നു. എന്തായാലും കുടുംബ പരമായുള്ള അറബി മിണ്ടാ ശപഥം കാക്കാന്‍ വേണ്ടി ഞാന്‍ മിണ്ടാതെ കേട്ടിരുന്നു. ഒടുവില്‍ വെട്ടു അവസാനിക്കാന്‍ നേരത്ത് 'ദാന്ദ്രഫ്' എന്ന് പറഞ്ഞത് എനിക്ക് മനസിലായി. അപ്പോഴും ഞാന്‍ തിരിച്ചൊന്നും പറഞ്ഞില്ല. എന്നെ കൊണ്ട് മിണ്ടിക്കാന്‍ നോക്കണ്ടാടാ മോനേ നടക്കില്ല! ഞാന്‍ മനസ്സില്‍ പറഞ്ഞു.
മുടി വെട്ടു കഴിഞ്ഞു ഞാന്‍ എണീക്കാന്‍ ആഞ്ഞപ്പോ , പിടിച്ചു അവിടെ ഇരുത്തി തലേല്‍ ഒരു ക്രീം പുരട്ടി. എന്തിരൊക്കെയോ മെഷീന്‍ എടുത്തു കൊണ്ട് വന്നു മാന്താനും പിചാനും തൊടങ്ങി. അവന്റെ കയ്യും കാലും കൊഴഞ്ഞപ്പോ ; ഒരു കുഷ്കിണ്ടം(പേരറിയാത്ത ഒരു സാധനം) ഉന്തി തള്ളി അടുത്തേക്ക് കൊണ്ട് വന്നു. മുമ്പ് ഞാനിതുപോലേ ഒരു കുഷ്കിണ്ടം കണ്ടിട്ടുള്ളത് നീല്‍ ആമ്സ്ട്രോങ്ങിന്റെ തലേല്‍ ആണ്. ആ കുഷ്കിണ്ടം കൊണ്ട് എന്റെ തല മൂടി വച്ച്; സ്വിച്ച് ഓണ്‍ ചെയ്തു. ഞാന്‍ കയ്യടിചു പ്രാര്‍ത്ഥിച്ചു. (കയ്യും കാലും വിരച്ചതാണോ എന്നും ന്യായമായി സംശയിക്കാം). ആ കുഷ്കിന്ടത്തില്‍ നിന്നുള്ള ആവി എന്റെ മേടുല ഒബ്ലാങ്ങട്ടയെ പുളകം കൊള്ളിച്ചു. അയാള്‍ എന്റെ കസേര ടിവി ക്ക് നേരെ തിരിച്ചു വച്ചു . ടിവിയില്‍ ആ നേരത്ത് അയ്യപ്പനാശ്ശേരി മരിച്ചപ്പോ ബായി ചേച്ചി കരഞ്ഞ പോലെ ഒരു അറബി പെമ്പരന്നോതി ചങ്ക് കീറി പാടുന്നുണ്ടായിരുന്നു. അതൊന്നും മൈന്‍ഡ് ചെയ്യാതെ ഞാറു തലയന്‍ അടുത്ത ആളുടെ തലയില്‍ കൈ വച്ചിരുന്നു. ടിവിയില്‍ എണ്ണി പറഞ്ഞു ഏങ്ങലടിച്ചു കരയുന്ന ആളുകള്‍ മാറി മാറി വന്നു; 8 മണിക്ക് കുഷ്കിന്ടത്തില്‍ കേറിയതാണ് ഞാന്‍. സമയം 8.40 ആയപ്പോ അവന്‍; ഞാറു തലയന്‍ കുഷ്കിണ്ടം ഓഫ് ചെയ്തു എണീറ്റ് വരാന്‍ എന്നോട് ആംഗ്യം കാണിച്ചു. വാഷിംഗ് ബസേനില്‍ കുനിച്ചു നിര്‍ത്തിച്ചു ഒരു വലിയ പൈപ്പ് നീടി തല അവന്‍ ഷാമ്പൂ ഇട്ടു കഴുകി; തോര്‍ത്തി തന്നു. തിരിച്ചു കസേരെമ്മേ കൊണ്ടിരുത്തി. കവിളിലും മുഖത്തും അനാഥമായി നിക്കുന്ന രോമങ്ങള്‍ തലകൊണ്ട് ഒരു പ്രത്യേക ഡാന്‍സ് കളിച്ചു നൂലുകൊണ്ട് പിഴുതു മാറ്റി.മൂന്നു ദിവസം കഴിഞ്ഞിട്ടിപ്പോഴും അതിന്റെ വേദന പോയിട്ടില്ല. പിന്നേ അവിടെ നടന്നത് വിവരിക്കാന്‍ വാക്കുകളില്ല. മുഖത്ത് അവന്‍ ഒരു പാട് സാധനങ്ങള്‍ തേച്ചു പിടിപ്പിച്ചു. ചിലത് ചുട്ടു പൊള്ളുന്നത്; ചിലത് തണുപ്പുള്ളതു. ഇതൊന്നും വേണ്ടായിരുന്നു എന്ന് പറയാന്‍ മനസ് വെമ്പല്‍ കൊണ്ടെങ്ങിലും മനസ്സില്‍ ആളിക്കത്തിയ അറബ് വിരോധം കൊണ്ട് ക മ എന്ന് മിണ്ടിയില്ല.
അറബ് വിരോധം കൊണ്ട് എനിക്ക് നഷ്ടമായത് ;എന്റെ മുഖത്തിന്റെ ചാരിത്ര്യം മാത്രം ആണെന്ന് ആണ് ഞാന്‍ അത് വരെ വിശ്വസിച്ചിരുന്നത്. പക്ഷെ നന്ദി പറഞ്ഞു ഇറങ്ങാന്‍ പോയ എന്നോട് ഫോര്തി ദിര്‍ഹം എന്ന് ആ സാമ ദ്രോഹി; ഞാറു തലയന്‍; കുട്ടൂസന്‍; കപീഷു (കലിപ്പുകള് തീരണില്ലല്ലാ) ചോദിച്ചു. നമ്മുടെ ശത്രു രാജ്യ ക്കാരന്‍ വരെ എന്റെ മുടി വെട്ടീടു ഇത് വരെ വെടിച്ചത് 15 ദിര്‍ഹം .പക്ഷെ ഒന്നും മിണ്ടാണ്ട് 40 എടുത്തു കൊടുത്തു; ഇത്രേം നേരം കഷ്ട പെട്ട് കാത്ത; തലമുറകള്‍ പഴക്കം ഉള്ള അറബ് വിരോധം ശപഥം ഇനി ഈ ചീള് കേസിനു കളയണ്ടാ. അവിടെന്നു ഇറങ്ങുമ്പോ ഇനി ഇങ്ങോട്ടില്ല എന്നും പറഞ്ഞു ഒരു കമ്പ് മുറിച്ചിട്ട്.. അവന്‍ കാണാതെ ആ ഞാറു തലയനേ ഒന്ന് കോട്ടി ആക്കി കാണിച്ചു. വീടിലെത്തി എന്റെ രൂപം കണ്ടു അവളുടെ കളിയാക്കല്‍ കൂടി കേട്ടപ്പോ പതനം പൂര്‍ത്തിയായി. തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ ചന്തു വിന്റെ ജീവിതം പിന്നെയും ബാക്കി.

Subscribe to:
Posts (Atom)