പിശുക്കന്റെ മുതല്‍ ഉച്ച് കുത്തി പോകും എന്ന് ഉമ്മ ഇപ്പോഴും പറയാറുണ്ട്.
അല്‍ മജാസ് ഏരിയ യില്‍ മലബാറി ബാര്‍ബര്‍ ഷാപ്പുകള്‍ വളരെ കുറവായത് കൊണ്ടും;ഞാന്‍ ഓഫീസില്‍ വരുമ്പോഴും പോകുമ്പോഴും ഞാറു തലയന്‍ ബാര്‍ബര്‍ ലബനനി എന്നെ നോക്കി ചിരിക്കുന്നത് കൊണ്ടും ഇത്തവണ മുടിവെട്ട് ഇവനെ തന്നേയ് എല്പിക്കാം എന്ന് ഉള്‍വിളി ഉണ്ടായത്.അല്ലാണ്ട് അവിടെ ചില്ലുംമേ പതിപ്പിച്ച ഫ്രീകുകളുടെയ് പടം കണ്ടിട്ടൊന്നുമല്ല. ദിപ്പ വരാട്രീ എന്ന് ലവളോടു പറഞ്ഞു ടി ബാര്‍ബര്‍ഷപില്‍ എത്തിയപ്പോ തന്നേയ് ഏതാണ്ട് ഒരു ബാറില്‍ കയറിയ കുറ്റബോധം എനിക്ക് തോന്നി(പടച്ചോനേ തന്നേയ് മുമ്പ് ബാറില്‍ കേറീട്ടില്ല );പുറത്തു പോകണോ വേണ്ടയോ എന്നാ കന്ഫുസനില്‍ നിക്കുമ്പോ ഞാറു തലയന്‍ ഓടി വന്നു ചിരിച്ചു സലാം പറഞ്ഞു എന്റെ ഉപ്പടെം ഉമ്മാടെം വരെ വിശേഷം ചോദിച്ചു; ഇത്രേം സ്നേഹം ഉള്ള ബര്‍ബരേ ഉപേക്ഷിച്ചു പോകാന്‍ മാത്രം ദുഷ്ടനആയിരുന്നില്ല ഞാന്‍.
പഠിക്കുമ്പോ ബസില്‍ കേറി ഫുള്‍ ചാര്‍ജ് കൊടുക്കുംബോഴുള്ള ബസ് കണ്ടക്ടരുടെയ് പെരുമാറ്റമായിരുന്നു ഞാറു തലയന്റെ. എന്നെ പിടിച്ചു തിരിയുന്ന കസേരെമ്മ ഇരുത്തി എന്താ ചെയ്യന്ടെന്നു ആണ് ചോദിച്ചെന്നു തോന്നുന്നു. അറബികളും എന്റെ പിതമാഹന്മാരും തമ്മില്‍ ഒരു ചെറിയ ഇഷ്യൂ പണ്ടുണ്ടായത് കൊണ്ട് ഞാനും എന്റെ കുടുംബത്തില്‍ പെട്ട ആരും അറബികളോട് അറബില്‍ സംസാരിക്കാറില്ല. അതോണ്ട് ഞാന്‍ അംഗ്യ ഭാഷയില്‍ സൈഡില്‍ ഖനം കുറച്ചു മുകളില്‍ മീഡിയം ആക്കി വെട്ടിക്കൊലാന്‍ ഓര്‍ഡര്‍ കൊടുത്തു . (അയാള്‍ക് മനസിലാവനേ എന്ന് മനസുരുകി പ്രാര്‍ഥിച്ചു കൊണ്ട്). ആള് മെഷിനോന്നും ഉപയോഗിക്കാതെ കത്രിക കൊണ്ട് തകര്കുകയാണ് പെരുവനം കുട്ടന്‍ മാരാരുടെ ഇലഞ്ഞിതര മേളം പോലെ. അതിനിടയില്‍ അറബിയില്‍ എന്തൊക്കെയോ പറയുന്നുണ്ട്. അമ്മിണിഡേയ് മോളും അയ്യപ്പെട്ടന്റെയ് മോനും കൂടി ...........;ചാതൂന്റെ അവിടത്തെ പശു ചത്തു എന്നൊക്കെ ആവും എന്ന് ഞാന്‍ ഊഹിക്കുന്നു. എന്തായാലും കുടുംബ പരമായുള്ള അറബി മിണ്ടാ ശപഥം കാക്കാന്‍ വേണ്ടി ഞാന്‍ മിണ്ടാതെ കേട്ടിരുന്നു. ഒടുവില്‍ വെട്ടു അവസാനിക്കാന്‍ നേരത്ത് 'ദാന്ദ്രഫ്' എന്ന് പറഞ്ഞത് എനിക്ക് മനസിലായി. അപ്പോഴും ഞാന്‍ തിരിച്ചൊന്നും പറഞ്ഞില്ല. എന്നെ കൊണ്ട് മിണ്ടിക്കാന്‍ നോക്കണ്ടാടാ മോനേ നടക്കില്ല! ഞാന്‍ മനസ്സില്‍ പറഞ്ഞു.
മുടി വെട്ടു കഴിഞ്ഞു ഞാന്‍ എണീക്കാന്‍ ആഞ്ഞപ്പോ , പിടിച്ചു അവിടെ ഇരുത്തി തലേല്‍ ഒരു ക്രീം പുരട്ടി. എന്തിരൊക്കെയോ മെഷീന്‍ എടുത്തു കൊണ്ട് വന്നു മാന്താനും പിചാനും തൊടങ്ങി. അവന്റെ കയ്യും കാലും കൊഴഞ്ഞപ്പോ ; ഒരു കുഷ്കിണ്ടം(പേരറിയാത്ത ഒരു സാധനം) ഉന്തി തള്ളി അടുത്തേക്ക് കൊണ്ട് വന്നു. മുമ്പ് ഞാനിതുപോലേ ഒരു കുഷ്കിണ്ടം കണ്ടിട്ടുള്ളത് നീല്‍ ആമ്സ്ട്രോങ്ങിന്റെ തലേല്‍ ആണ്. ആ കുഷ്കിണ്ടം കൊണ്ട് എന്റെ തല മൂടി വച്ച്; സ്വിച്ച് ഓണ്‍ ചെയ്തു. ഞാന്‍ കയ്യടിചു പ്രാര്‍ത്ഥിച്ചു. (കയ്യും കാലും വിരച്ചതാണോ എന്നും ന്യായമായി സംശയിക്കാം). ആ കുഷ്കിന്ടത്തില്‍ നിന്നുള്ള ആവി എന്റെ മേടുല ഒബ്ലാങ്ങട്ടയെ പുളകം കൊള്ളിച്ചു. അയാള്‍ എന്റെ കസേര ടിവി ക്ക് നേരെ തിരിച്ചു വച്ചു . ടിവിയില്‍ ആ നേരത്ത് അയ്യപ്പനാശ്ശേരി മരിച്ചപ്പോ ബായി ചേച്ചി കരഞ്ഞ പോലെ ഒരു അറബി പെമ്പരന്നോതി ചങ്ക് കീറി പാടുന്നുണ്ടായിരുന്നു. അതൊന്നും മൈന്‍ഡ് ചെയ്യാതെ ഞാറു തലയന്‍ അടുത്ത ആളുടെ തലയില്‍ കൈ വച്ചിരുന്നു. ടിവിയില്‍ എണ്ണി പറഞ്ഞു ഏങ്ങലടിച്ചു കരയുന്ന ആളുകള്‍ മാറി മാറി വന്നു; 8 മണിക്ക് കുഷ്കിന്ടത്തില്‍ കേറിയതാണ് ഞാന്‍. സമയം 8.40 ആയപ്പോ അവന്‍; ഞാറു തലയന്‍ കുഷ്കിണ്ടം ഓഫ് ചെയ്തു എണീറ്റ് വരാന്‍ എന്നോട് ആംഗ്യം കാണിച്ചു. വാഷിംഗ് ബസേനില്‍ കുനിച്ചു നിര്‍ത്തിച്ചു ഒരു വലിയ പൈപ്പ് നീടി തല അവന്‍ ഷാമ്പൂ ഇട്ടു കഴുകി; തോര്‍ത്തി തന്നു. തിരിച്ചു കസേരെമ്മേ കൊണ്ടിരുത്തി. കവിളിലും മുഖത്തും അനാഥമായി നിക്കുന്ന രോമങ്ങള്‍ തലകൊണ്ട് ഒരു പ്രത്യേക ഡാന്‍സ് കളിച്ചു നൂലുകൊണ്ട് പിഴുതു മാറ്റി.മൂന്നു ദിവസം കഴിഞ്ഞിട്ടിപ്പോഴും അതിന്റെ വേദന പോയിട്ടില്ല. പിന്നേ അവിടെ നടന്നത് വിവരിക്കാന്‍ വാക്കുകളില്ല. മുഖത്ത് അവന്‍ ഒരു പാട് സാധനങ്ങള്‍ തേച്ചു പിടിപ്പിച്ചു. ചിലത് ചുട്ടു പൊള്ളുന്നത്; ചിലത് തണുപ്പുള്ളതു. ഇതൊന്നും വേണ്ടായിരുന്നു എന്ന് പറയാന്‍ മനസ് വെമ്പല്‍ കൊണ്ടെങ്ങിലും മനസ്സില്‍ ആളിക്കത്തിയ അറബ് വിരോധം കൊണ്ട് ക മ എന്ന് മിണ്ടിയില്ല.
അറബ് വിരോധം കൊണ്ട് എനിക്ക് നഷ്ടമായത് ;എന്റെ മുഖത്തിന്റെ ചാരിത്ര്യം മാത്രം ആണെന്ന് ആണ് ഞാന്‍ അത് വരെ വിശ്വസിച്ചിരുന്നത്. പക്ഷെ നന്ദി പറഞ്ഞു ഇറങ്ങാന്‍ പോയ എന്നോട് ഫോര്തി ദിര്‍ഹം എന്ന് ആ സാമ ദ്രോഹി; ഞാറു തലയന്‍; കുട്ടൂസന്‍; കപീഷു (കലിപ്പുകള് തീരണില്ലല്ലാ) ചോദിച്ചു. നമ്മുടെ ശത്രു രാജ്യ ക്കാരന്‍ വരെ എന്റെ മുടി വെട്ടീടു ഇത് വരെ വെടിച്ചത് 15 ദിര്‍ഹം .പക്ഷെ ഒന്നും മിണ്ടാണ്ട് 40 എടുത്തു കൊടുത്തു; ഇത്രേം നേരം കഷ്ട പെട്ട് കാത്ത; തലമുറകള്‍ പഴക്കം ഉള്ള അറബ് വിരോധം ശപഥം ഇനി ഈ ചീള് കേസിനു കളയണ്ടാ. അവിടെന്നു ഇറങ്ങുമ്പോ ഇനി ഇങ്ങോട്ടില്ല എന്നും പറഞ്ഞു ഒരു കമ്പ് മുറിച്ചിട്ട്.. അവന്‍ കാണാതെ ആ ഞാറു തലയനേ ഒന്ന് കോട്ടി ആക്കി കാണിച്ചു. വീടിലെത്തി എന്റെ രൂപം കണ്ടു അവളുടെ കളിയാക്കല്‍ കൂടി കേട്ടപ്പോ പതനം പൂര്‍ത്തിയായി. തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ ചന്തു വിന്റെ ജീവിതം പിന്നെയും ബാക്കി.
Monday, May 24, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment